Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ei1I9WW68196_compress48

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കിളിമാനൂർ പൊലീസ് പിടികൂടി. ചെമ്മരത്തുമുക്ക് കുന്നാട്ടുകോണം റാഷിദ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സം​ഗീത് രാജി (23) നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഫോൺവഴി ചങ്ങാത്തം സ്ഥാപിച്ച യുവാവ് പ്രണയം നടിച്ച് വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങൽ ഡി. വൈ .എസ് .പി .പി. ബേബിയുടെ നിർ​ദ്ദേശാനുസരണം കിളിമാനൂർ സി .ഐ കെ .ബി മനോജ് കുമാർ , എസ് .ഐ മാരായ ജി .പ്രൈജു,അബ്ദുള്ള, പൊലീസുകാരായ ബിനു, സുജിത്ത്, റിയാസ്, പ്രദീഷ്, ഷിനിലാൽ, പ്രിയ, ഷംല എന്നിവരടങ്ങിയ സംഘം കേശവപുരം ഭാ​ഗത്ത് വച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാന്റുചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!