Search
Close this search box.

വ്യാജ ചാരായം നിർമിച്ചു വില്പന : ചിറയിൻകീഴിൽ 2 പേർ അറസ്റ്റിൽ

ei5Z83269232_compress3

ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ ചാരായം നിർമിച്ചു വില്പന നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. കിഴുവിലം, പൊയ്കവിള, രമ്യ ഭവൻ വീട്ടിൽ വ്യാജ ചാരായം നിർമിച്ചു വിറ്റിരുന്ന സന്തോഷ് ലാൽ (35) മുട്ടപ്പലം മാർക്കറ്റിനു സമീപം ചരുവിള  വീട്ടിൽ  ഷിബു(39)എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷ് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് സ്റ്റേഷൻ എസ്.ഐ നുജുമുദ്ദീൻ, പ്രൊബേഷൻ എസ്ഐ അനുലാൽ , സി.പി.ഒ മാരായ സുജീഷ്, പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീടിൻറെ പുറകുവശത്ത് കിണറിനു സമീപത്തായി ഒരു അലൂമിനിയം കലത്തിൽ പത്തു ലിറ്ററോളം കോടയും  രണ്ടു ലിറ്ററോളം വാറ്റു ചാരായവും കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!