Search
Close this search box.

വീട്ടിൽ ചാരായം വാറ്റി വാഹനത്തിൽ കടത്തവേ കവിയും ഗായകനുമായ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ

eiXN91719838_compress31

തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറും സംഘവും വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് 5 ലിറ്റർ ചാരായം ബൈക്കിൽ കടത്തിയ കവിയും ഗായകനുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടിൽ ചന്ദ്രമോഹനന്റെ മകൻ വെള്ള ഷിബു എന്ന് വിളിക്കുന്ന ഷിബു(38) അറസ്റ്റിലായത്. മുൻപ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്.
ഷിബുവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്നും വാറ്റുവാൻ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർമാരായ എസ് മധുസൂദനൻ നായർ, ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്,ഷംനാദ്, ജിതേഷ്,ശ്രീലാൽ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!