Search
Close this search box.

ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റൻറുമായി സംവദിക്കാൻ വിതുര സ്കൂളിലെ വിദ്യാർത്ഥിനി

eiMMHH698401

അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഡപ്യൂട്ടി അസിസ്റ്റന്റും ഒബാമയെ അ ധികാരത്തിലെത്തിക്കാൻ കാരണമായ Obama for America ക്യാമ്പയിന്റെ ഉപജ്ഞാതാവുമായ Henry F. De Sio, Jr. മായി സംവദിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പോലീസ് കെഡറ്റുമായ കുമാരി ദിയ ഡി.ആർ നായർ. മികച്ച നയതന്ത്രജ്ഞനും എഴുത്തുകാരനുമായ Henry F. മെയ് 21 ന് വൈകുന്നേരം 6 മണിക്കാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത അഞ്ച് കെഡറ്റുകളുമായി സംവദിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. മികച്ച കെഡറ്റ്, റേഡിയോ ജോക്കി, അവതാരക, പ്രഭാഷക, തുടങ്ങി നിരവധി മേഖലകളിൽ ദിയ കഴിവു തെളിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!