Search
Close this search box.

ദേശീയ പാതയിൽ തോന്നയ്ക്കലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

eiFDSIG23691_compress8

തോന്നയ്ക്കൽ : ദേശീയ പാതയിൽ തോന്നയ്ക്കലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിക്ക് സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ കൂറ്റൻ റബ്ബർ മരമാണ് റോഡിലേക്ക് പതിച്ചത്. തോന്നയ്ക്കലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന രക്ഷാ സേനയെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ആറ്റിങ്ങലിൻ നിന്ന് അഗ്നിശമന രക്ഷാ സേനാംഗങ്ങളായ എ.എസ്.റ്റി.ഒ റ്റി. ശശികുമാറിൻ്റെ നേതൃത്വത്തിൻ, എസ്എഫ്ആർഒമാരായ സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, എഫ്ആർഒമാരായ ആർ.എസ് ബിനു, നിതിൻ, വിപിൻ എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!