Search
Close this search box.

കിഴുവിലത്തെ രഞ്ജുഷ ടീച്ചർ ടിവിയിലൂടെ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്നു

eiV8L5O49398_compress20

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്തിന് അഭിമാനമായി വിദ്യാഭ്യാസ സമിതി അംഗം രഞ്ജുഷ ടീച്ചർ. കേരളത്തിലെ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സംസ്‌കൃത പാഠ്യ സമീക്ഷ പുത്തൻ പഠന മാതൃകയിൽ സംസ്കൃത ക്ലാസ്സുകൾ നയിക്കുന്നതിലേക്ക് കിഴുവിലം ഗ്രാമപഞ്ചായത്തിലെ ജി വി ആർ എം യു പി എസ് സിലെ രഞ്ജുഷ ടി പിയെ തിരഞ്ഞെടുത്തു. ജൂലൈ 17 മുതൽ വിക്ടേഴ്സ് ചാനലിൽ സംസ്കൃതം ക്ലാസ്സുകൾ നയിക്കുന്നത് രഞ്ജുഷ ടീച്ചറാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലര വർഷക്കാലമായി വിദ്യാഭ്യാസ പുരോഗതിക്ക് മാർഗനിർദേശങ്ങൾ നൽകി പോരുന്നത് വിദ്യാഭ്യാസ സമിതി അംഗം കൂടിയായ രഞ്ജുഷ ടി. പി യാണ്. സംസ്ഥാന അടിസ്ഥാനത്തിൽ സംസ്കൃതം പാഠ്യപദ്ധതിയിലേക്ക് കിഴുവിലം ഗ്രാമപഞ്ചായത്തിൽ നിന്നും രഞ്ജുഷ ടീച്ചറിനെ തിരഞ്ഞെടുത്തത് കിഴുവിലം ഗ്രാമപഞ്ചായത്തിന് അഭിമാനാർഹമായ നേട്ടമാണെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും, കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠനും അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!