ആറ്റിങ്ങൽ നഗരസഭയിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ ശ്രദ്ധയ്ക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ സെപ്റ്റംബർ നാലിനുമുമ്പ് എസ്.എസ്.എൽ.സി. ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, റേഷൻകാർഡ്, ആധാർചേർത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, ഒരു പാസ്പോർട്ട്‌സൈസ് ഫോട്ടോ എന്നിവ നേരിട്ടോ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇ-മെയിൽവഴിയോ എത്തിക്കണം.കഴിഞ്ഞ തവണ വേതനം കൈപ്പറ്റാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം.തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കും പെൻഷൻ വാങ്ങുന്നവർക്കും തൊഴിൽരഹിതവേതനത്തിന് അർഹതയുണ്ടായിരിക്കില്ല.