ആറ്റിങ്ങൽ നഗരസഭ 25ആം വാർഡിലെ ഹരിശ്രീ കുളത്തിൽ മത്സ്യ കൃഷി  ആരംഭിച്ചു.

ആറ്റിങ്ങൽ :ഡി വൈ എഫ് ഐ ആറ്റിങ്ങൽ  വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ 25ആം വാർഡിലെ ഹരിശ്രീ കുളത്തിൽ മത്സ്യ കൃഷി  ആരംഭിച്ചു.കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം  പ്രദീപ്‌ ഉദ്ഘാടനം നിർവഹിച്ചു. സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജൻ, വൈസ് ചെയർപേഴ്സൻ ആർ.എസ് രേഖ, പികെഎസ് ഏര്യാ സെക്രട്ടറി സന്തോഷ്‌, ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ കൗൺസിലർ മാരായ എസ്.ഷീജ, ഒ.എസ് മിനി, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം പ്രവീൺ, യൂണിറ്റ് സെക്രട്ടറി രാകേഷ്, ഷാൻകുമാർ, അനന്തു, നഗരസഭാ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു