കടയ്ക്കാവൂരിൽ 11 പേർക്കും വക്കത്ത് 2 കുട്ടികൾക്കും കോവിഡ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ ഇന്ന് 19 പേർക്കു രോഗം സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 19 പേർക്കു കൂടി രോഗം കണ്ടെത്തുകയും 8 പേർ കൂടി രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

കടയ്ക്കാവൂർ ചമ്പാവിൽ 70 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 11 പേർക്കും അഞ്ചുതെങ്ങ് കായിയ്ക്കര ആശാൻ മെമ്മോറിയൽ എൽ.പി.സ്കൂളിൽ 35 പേരിൽനടത്തിയ ആൻറിജൻ പരിശോധനയിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 28 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 3 പേർക്കും വക്കത്തു 15 പേരിൽ നടത്തിയ ആൻ്റി ജൻ പരിശോധനയിൽ രണ്ടു കുട്ടികൾക്കും രോഗമുള്ളതായി കണ്ടെത്തി.

കടയ്ക്കാവൂരിൽ പാലിയേറ്റീവ് നഴ്സിനും അഞ്ചുതെങ്ങിൽ ഒരു അംഗൻവാടി വർക്കർക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വക്കത്തു നടത്തിയ പരിശോധനയിൽ ആശാ വർക്കർക്കും ഭർത്താവിനും രോഗം കണ്ടെത്തിയിരുന്നു.
ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 32 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് അഞ്ചുതെങ്ങിലുള്ള 7 പേരും വക്കത്തുനിന്നു ഒരാളും രോഗമുക്തരായി പുറത്തിറങ്ങി.ഡോ. രാമകൃഷ്ണ ബാബു, ഡോ.എൻ.എസ്.സിജു, ഡോ. ദീപക്, ഡോ.അഞ്ചു, ഡോ. ഭാഗ്യലക്ഷ്മി, ഡോ. നബീൽ , ഡോ.രശ്മി, എന്നിവരടുങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വ്യാഴാഴ്ചയും പരിശോധന നടത്തും.