നിർദ്ധന വിദ്യാർത്ഥിനിക്ക് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ടീവി നൽകി

ചിറയിൻകീഴ്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന നിർദ്ധന വിദ്യാർത്ഥിനിക്ക് ചിറയിൻകീഴ് കാട്ടുമുറാക്കൽ ഗൗരീനിവാസിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഷാജികുമാർ സംഭാവനയായി നൽകിയ ടി.വി മഹാരാജാസിലെ പൂർവ വിദ്യാർത്ഥിയായ ഡോ. വൈശാഖ്, ശ്യാംകുമാർ പൊയ്കവിള, അജിത് ഗോവിന്ദ് എന്നിവർ ചേർന്ന് കൈമാറി. വിദ്യാർത്ഥിനിക്ക് ഓൺലൈൻ റ്റ്യൂഷൻ സൗജന്യമായി നൽകുമെന്ന് മഹാരാജാസ് പ്രിൻസിപ്പാൾ അജിത് ഗോവിന്ദ് ചടങ്ങിൽ അറിയിച്ചു.