അരങ്ങിലെയും സ്ക്രീനിലെയും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി നാടക കലാകാരൻമാർ മൊബൈൽ സ്ക്രീനിലേയ്ക്ക്.

ആറ്റിങ്ങൽ : അരങ്ങിലെയും സ്ക്രീനിലെയും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി നാടക കലാകാരൻമാർ മൊബൈൽ സ്ക്രീനിലേയ്ക്ക്. കോറോണ കാലത്തെ പ്രതിസന്ധികൾ എങ്ങനെ ആത്മ പ്രകാശനത്തിലൂടെ മറികടക്കാം എന്ന ചിന്തയും ഇതിന് പിന്നിലുണ്ട് .ചേട്ടായീസ് മീഡിയ എന്ന് നാമകരണം ചെയ്ത യൂ ടൂബ് ചാനലിലെ എരിവും പുളിയും” എന്ന വെബ് സീരീസിലാണ് അനിൽ ആറ്റിങ്ങൽ ,വി.ആർ .സുരേന്ദ്രൻ ,കൂന്തള്ളൂർ വിക്രമൻ എന്നിവർ ഒന്നിയ്ക്കുന്നത്. അവർക്കൊപ്പം വരും നാളുകളിൽ സിനിമാ സീരിയൽ താരങ്ങളും പുതുമുഖ താരങ്ങളും എരിവും പുളിയും വെബ് സീരീസിൽ ഒന്നിക്കും. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയ്ക്കൊപ്പമുള്ള യാത്ര പുതിയൊരനുഭവമെന്നാണ് മൂന്നു പേരുടെയും അഭിപ്രായം.

വി.ആർ സുരേന്ദ്രൻ ആണ് സ്ക്രിപ്റ്റ് .കലാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള എ.കെ നൗഷാദ് ഇതിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ ചെയ്ത് സ്വതന്ത്ര സംവിധായകനായി. സഹ സംവിധാനം ഷാജി ടി ടി .കാമറയും എഡിറ്റിങ്ങും പ്രേം ജിത്ത് ചിറയിൻകീഴ്.
ക്രിയേറ്റീവ് ഹെഡ് കൂന്തള്ളൂർ വിക്രമൻ. പ്രോജക്ട് ഡിസൈനർ അനിൽ ആറ്റിങ്ങൽ . വരും എപ്പിസോഡുകളിൽ വ്യത്യസ്ഥ രചയിതാക്കളും സംവിധായകരും എരിവും പുളിയ്ക്കും വേണ്ടി അണി നിരക്കും .നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു നർമ്മങ്ങളിലൂടെ ഉള്ള യാത്രയാണ് എരിവും പുളിയും.
ഇതിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. ബർമ്മാ ബഷീർ ,വി ശാഖ് ആർ നായർ ,ഭാസി നിർമാല്യ ,ശങ്കർ ഗോപിനാഥ് ,ചിലമ്പിൽ ജലീൽ ,ശ്രീജ,അനിൽ വെന്നികോട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.