കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനവും സ്പോർട്സ് കിറ്റുകളുടെ വിതരണവും

കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനവും 2019 – 2020 വാർഷിക പദ്ധതി കാലത്തെ ഗെയിം ഫെസ്റ്റിവലിൽ വിജയികൾ ആയവർക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിൽ 33 പഞ്ചായത്തുകളും, അതിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മൂന്ന് പഞ്ചായത്തുകളുമാണ് ശുചിത്വ പദവിക്ക് അർഹരായത്. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ് ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ ഗോപകുമാർ, ജനപ്രതിനിധികളായ ഗിരീഷ് കുമാർ, ബി. എസ് ബിജുകുമാർ, ഷാജഹാൻ, രേഖ വി. ആർ, സൈനാ ബീവി, സെക്രട്ടറി മിനി, എ.എസ് ബെൻസി ലാൽ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.