അണ്ടൂർക്കോണം പായ്ചിറയിൽ വീടിന്റെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാൻ അജ്ഞാതർ കത്തിച്ചു. അഫ്സലിന്റെ വാനാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ ശബ്ദം കേട്ട് നോക്കുമ്പോഴാണ് വാൻ കത്തുന്നത് കണ്ടത്. നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴക്കൂട്ടം ഫയർഫോഴ്സ് സ്ഥലതെത്തി തീ അണയ്ക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളിയായ അഫ്സലിന്റെ വെൽഡിങ് മെഷിൻ ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇവയും നശിച്ചു. മംഗലപുരം പൊലീസ് കേസെടുത്തു.