Search
Close this search box.

മംഗലപുരത്ത് ശുചിത്വ പദവി പ്രഖ്യാപിച്ചു.

eiAWHU478828

ജൈവ അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലും ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തമാക്കുന്നതിലും നേട്ടം കൈവരിച്ച ജില്ലയിലെ 40 പഞ്ചായത്തുകളിൽ ഒന്നായി മംഗലപുരം ഗ്രാമ പഞ്ചായത്തും. സംസ്ഥാന സർക്കാരിന്റെയും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ മംഗലപുരം ഗ്രാമ പഞ്ചായത്തിനെ ശുചിത്വ പദവി പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ഇന്ന് ശുചിത്വ പദവി പ്രഖ്യാപന പ്രതിജ്ഞവാചകം പ്രസിഡന്റ് വേങ്ങോട് മധു ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ കാര്യ ചെയർമാൻ എസ്. ജയ, മെമ്പർ മാരായ വി. അജികുമാർ, എം. ഷാനവാസ്‌, ലളിതാംബിക, എം. എസ്. ഉദയ കുമാരി, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ, ശുചിത്വ മിഷൻ കോഡിനേറ്റർ ഉനൈസ എന്നിവർ പങ്കെടുത്തു.

അജൈവ മാലിന്യ സംസ്കരണത്തിനായി എല്ലാ വീടുകളിൽ നിന്നും ശേഖരിച്ചു ശാസ്തവട്ടത്തുള്ള മെറ്റിരിയൽ കളക്ഷൻ സെന്ററിൽ എത്തിക്കുകയും അവിടെ അവ വേർതിരിച്ചു പുനചംക്രമണത്തിനായി കൊടുത്തു വിടുന്നുണ്ട്. അതിനായി 40 ഹരിത കർമ്മ സേനയെ തിരഞ്ഞെടുത്തു പ്രവർത്തങ്ങൾ ഒരു വർഷത്തിലേറെയായി. എല്ലാ സ്‌കൂളുകളിലും മിനി എം. സി. എഫ് സ്ഥാപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ വാർഡുകളിലും മെറ്റിരിയൽ കളക്ഷൻ സെന്ററുകൾ സ്ഥാപിക്കാൻ ആസൂത്രണ സമിതിയുടെ അംങ്ങീകാരം നേടുകയും ടെണ്ടർ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷ കാലമായി ഗ്രാമ പഞ്ചായത്തിൽ ശുചിത്വത്തിനായി ശുദ്ധഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!