പെരുമാതുറയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി സ്നേഹതീരം  .

പെരുമാതുറ : കിംസ്-സ്നേഹതീരം കൗൺസിലിംഗ് ആൻറ്റ് ഗൈഡൻസ് സെൻറ്റർ സംഘടിപ്പിച്ച കോവിഡ്19നെ സൂക്ഷിക്കുക എന്ന വെബ്ബിനാറിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പെരുമാതുറയിൽ കോവിഡ് ബോധവൽക്കരണപരിപാടികൾ സംഘടിപ്പിച്ച് വരുന്നതായി  പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർഹുസൈൻ അറിയിച്ചു..

സ്നേഹതീരം പ്രസിഡൻറ്റ് ഇഎം നജീബിൻറ്റെ അദ്ധ്യക്ഷതയിൽ നടന്ന വെബ്ബിനാർ കിംസ് സിഎംഡി ഡോ എം.ഐ സഹദുള്ളാ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.സുൾഫിനുഹ് മുഖ്യപ്രഭാഷണം നടത്തി. കോവിഡ്19ന്റെ ടെസ്റ്റുകൾ, ചികിത്സ, മരുന്നുകൾ, പ്രതിരോധപ്രവർത്തനങ്ങൾ, എന്നിവയെക്കുറിച്ച് ഇരു ഡോക്ടർമാരും വിശദീകരിച്ചു.

സ്നേഹതീരം വൈസ് പ്രസിഡന്റ്‌ എ.നസറുള്ള, ട്രഷറർ എസ്.അബ്ദുൽലത്തീഫ്, ആയൂർവേദ ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ഷർമദ്ഖാൻ നെഹ്രുയുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ അലിസാബ്രിൻ,പെരുമാതുറ ജമാഅത്ത് ജോ.സെക്രട്ടറി ബഷറുള്ള,പെരമാതുറ കൂട്ടായ്മ സെക്രട്ടറി നൗഷാദ്,ഷംസുൽ ഇസ്ലാം സംഘം പ്രസിഡൻറ്റ് ഫൈസൽ,ഷാഫി(മസ്കറ്റ്), നാസർഉസ്മാൻ,ഷാഫിപെരുമാതുറ തുടങ്ങിയവർ വെബ്ബിനാർ ചർച്ചയിൽ പങ്കെടുത്തു.

വെബ്ബിനാറിലെ പ്രസക്ത ഭാഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും, മാസ്ക് ഫെയിസ് ഷീൽഡ് ഗ്ലൗസ് എന്നിവ വിതരണം ചെയ്യുകയും, പെരുമാതുറ പിഎച്ച്സിയിലേക്ക് 15000രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളും പുതുതായി പിഎച്ച്സിയിൽ തുടങ്ങുന്ന ലബോറട്ടറിയിലേക്ക് 30000രൂപയുടെ എയർകൺഡീഷണറും നൽകി കഴിഞ്ഞു.

ലോക് ഡൗൺമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 175 കുടുംബങ്ങൾക്ക് ആയിരം രൂപവീതം 175000രൂപയുടെ ധനസഹായവും വിതരണം ചെയ്തുവരുന്നതായി സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർഹുസൈൻ അറിയിച്ചു. ചിറയിൻകീഴ്,അഴൂർ,കഠിനംകുളം പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന പെരുമാതുറ മേഖലയിലാണ് സ്നേഹതീരം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരുന്നത്.