Search
Close this search box.

പുല്ലമ്പാറയിൽ വീടെന്ന സ്വപ്നവുമായി വൃദ്ധ ദമ്പതികൾ..

eiNJKTC64099_compress10

പുല്ലമ്പാറ : വയോധിക ദമ്പതികൾക്ക് വീടെന്നത് സ്വപ്നമായി അവശേഷിക്കുന്നു. പുല്ലമ്പാറ പഞ്ചായത്തിൽ വാധ്യാരുകോണം ആറ്റുകാൽ വാർഡിൽ സലോമനും(83),  ഭാര്യ ബേബി (75)യ്ക്കും മാണ് വീടെന്നത് സ്വപ്നമാകുന്നത്. സലോമൻ മനോസിക രോഗിയും, ബേബി ക്യാൻസർ രോഗിയുമാണ്

വാർദ്ധക്യത്തിന്റെ അവശതയും കാൻസർ പിടിമുറുക്കിയ ശരീരത്തിന്റെ വേദനയെക്കാളും ബേബിയെ സങ്കടത്തിൽ ആഴ്ത്തുന്നത് ജീവിതാവസാനമായിട്ടും  ഭർത്താവിനേംകൊണ്ട് ഒരു ദിവസംപോലും സ്വന്തം വീട്ടിൽ തലചായ്ക്കാൻ  പറ്റില്ലല്ലോ എന്ന ദുഃഖമാണ്.  ഭർത്താവുമായി ചെറുമകളുടെ വീടിന്റെ തിണ്ണയിൽ ആണ് പകൽ മുഴുവനും ഇവർ കഴിച്ചു കൂട്ടുന്നത്.

2012ൽ  ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും വീട് വയ്ക്കാനായി പഞ്ചായത്തിൽ നിന്നും എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു .ഓരോ ഘട്ടത്തിലെയും  പണി പൂർത്തീകരിച്ചു കാണിച്ചെങ്കിൽ മാത്രമേ അടുത്ത ഗഡു തുക കിട്ടുകയുള്ളു. വീടിന്റെ ലിന്റൽ മട്ടം വരെ ചെയ്യാനേ ഇവർക്ക് സാധിച്ചുള്ളൂ.ബാക്കി പണിപൂർത്തീകരിച്ചുകാണിക്കാത്തതിനാൽ അവസാന ഗഡു കിട്ടിയതുമില്ല.

വീട് റോഡ് സൈഡിൽ അല്ലാത്തതിനാൽ കിട്ടിയതിൽ ഏറെയും  ചുമട്ട് കൂലിയ്ക്കായി. അതിനിടയിൽ ഭർത്താവിന്റെ ചികിത്സ, സ്വന്തം ചികിത്സയ്ക്കാവശ്യമായ പരിശോധനകൾ ഇതൊന്നും കൂലിവേലക്കാരിയായ ഈ വീട്ടമ്മയ്ക്ക് താങ്ങാൻ പറ്റുന്നതിനപ്പുറത്തെ ചിലവായിരുന്നു.വാങ്ങിയ കടംപോലും തിരിച്ചുകൊടുക്കാൻ പറ്റാത്ത സ്ഥിതിയായി  കൂലിപണിക്ക് പോകുന്ന മൂന്നു മക്കളും കുടുംബമായി വേറെയാണ് താമസം. അതിൽ ഒരു മകനും  ഹൃദരോഗിയാണ്. അവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, രോഗങ്ങളാൽ അവശത  അനുഭവിക്കുന്നവരും ആയതിനാൽ  മക്കൾക്കും സഹായിക്കാൻ പറ്റിയില്ല. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ ബാക്കി പണി പൂർത്തീകരിച്ചു കാണിച്ചാൽ മാത്രമേ അവസാന ഗഡു അനുവദിക്കൂ. അതിനുള്ള സാമ്പത്തികം കണ്ടെത്താൻ അവർക്കായില്ല. വീട് പുതുക്കിപ്പണിയുന്ന പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ അതിനു പത്തു വർഷം കഴിഞ്ഞാലേ കിട്ടൂ എന്ന് അധികാരികൾ പറഞ്ഞതായാണ് ഇവർ പറയുന്നത്. വീടിന്റെ മുകൾ വശം ഷീറ്റെങ്കിലും ഇട്ടു അവിടെ ഒരന്തിയെങ്കിലും തലചായ്ക്കാൻ  സുമനസുകൾ സഹായിക്കണേഎന്ന് അപേക്ഷിക്കുകയാണ് ഈ അമ്മ.

SOLOMAN.A

Account : 88999869300

Ifsc: SBIN0007253,
state bank of India,
thembamood branch.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!