റീ സൈക്ലിംഗ് കേരള ഡി.വൈ.എഫ്.ഐ അവനവഞ്ചേരി കിഴക്ക് യൂണിറ്റ് ധനസമാഹരണത്തിൽ ഒന്നാമത്

ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി കേരളം ഒട്ടാകെ ഡി.വൈ.എഫ്.ഐ നടപ്പിലാക്കിയ ആശയമായിരുന്നു റീ സൈക്ലിംഗ് കേരള.

ഇതിൽ അവനവഞ്ചേരി കിഴക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ 35,500 രൂപ നൽകി ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ നാലാം സ്ഥാനവും നേടി. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കണ്ടെത്തുന്നതിന് വേറിട്ട വിവിധയിനം ആശയങ്ങളാണ് യൂണിറ്റ് അംഗങ്ങൾ ആവിഷ്‌കരിച്ചത്. ബിരിയാണി ചലഞ്ച്, കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണനം, പേപ്പർ ഉൾപ്പടെയുള്ള പാഴ് വസ്തുക്കളുടെ വിൽപ്പന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് തുക കണ്ടെത്താൻ കഴിഞ്ഞതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. അനൂപ് അറിയിച്ചു.
മേഖലാ കമ്മിറ്റി ജോയിൻ സെക്രട്ടറി ജിതിൻ രാജ്, യൂണിറ്റ് അംഗങ്ങളായ അഖിൽ രാജ്, വിവേക്, രാഹുൽ, മിഥുൻ, സജി കല്ലിംഗൽ, ജിബി തുടങ്ങിയവർ പങ്കെടുത്തു.