ടീം വർക്കലയുടെ 2ആം വാർഷികം : സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകുന്നവർക്ക് ആദരവ്

വർക്കല : ടീം വർക്കലയുടെ 2ആം വാർഷികത്തോട് അനുബന്ധിച്ചു വർക്കല ഗവ സ്കൂളിൽ കുട്ടികൾക്കു കഴിഞ്ഞ 22 വർഷമായി ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന പാചക തൊഴിലാളികളായ ഗീതയേയും 7വർഷമായി സേവനമനുഷ്‌ഠിക്കുന്ന ശോഭനയെയും അഡ്വക്കേറ്റ് വി ജോയ് എം എൽ എ യുടെ സാനിധ്യത്തിൽ ടീം വർക്കല ആദരിച്ചു.

ടീം വർക്കലയുടെ പ്രവർത്തകരും ഫോഴ്സ് അംഗങ്ങളുമായ ഷെറിൻ, സൈഫ്, ആരിഷ്, ആഷിൻ, സിനുഷ്, ഇജാസ്, അൻസാർ, മുജീബ്,നസീം, അനസ്, വിശാഖ് തുടങ്ങിയവർ ടീം വർക്കലക്ക്‌ വേണ്ടി പങ്കെടുത്തു. ടീം വർക്കല ഫൗണ്ടർ ആയ ഷെഹിൻ ഇബ്രാഹിം കുട്ടി പരിപാടിക്ക് വേണ്ട എല്ലാവിധ പിന്തുണയും നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ നാസർ, പി റ്റി എ പ്രസിഡന്റ്‌ പ്രസന്നൻ അദ്ദേഹം മറ്റു അധികൃതർ പങ്കെടുത്തു. അഡ്വക്കേറ്റ് ജോയ് എം എൽ എ അദ്ദേഹത്തിന്റെ ആശംസകൾ കേക്ക് മുറിച്ചുകൊണ്ട് ടീം വർകലയ്ക്ക് പിന്തുണയും സ്നേഹവും അറിയിച്ചു.