Search
Close this search box.

പൊതുവഴിയിലെ ചുമരിനെ കാൻവാസാക്കി 10ആം ക്ലാസുകാരൻ

eiVRWKM92096

 

മംഗലപുരം : ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ള ഇഷ്ട നേതാക്കളുടെ ചിത്രങ്ങൾ പൊതുവഴിയിലെ ചുമരിൽ വരച്ച് ശ്രദ്ധേയനാകുകയാണ് 10 ആം ക്ലാസ് വിദ്യാർത്ഥി പാർത്ഥൻ. പോത്തൻകോട് അരിയോട്ടുകോണം തുണ്ടുവിള വീട്ടിൽ സനൽകുമാറിൻ്റെയും ആതിരയുടെ മകനാണ് ശ്രീകാര്യം ടെക്നിക്കൽ ഹൈസ്ക്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി പാർത്ഥൻ. കൊറോണ സമയത്ത് വീട്ടിൽ ഇരുന്നപ്പോഴാണ് വീടിനു മുൻവശത്തെ ചുമരിനെ ഒരു ക്യാൻവാസാക്കി മാറ്റാൻ പാർത്ഥൻ ആലോചിച്ചത്. പിന്നെ അധികം താമസിക്കാതെ തന്നെ തൻ്റെ ഇഷ്ട രാഷ്ട്രീയ നേതാക്കളായ ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ള ഇടത് നേതാക്കളുടെ ചിത്രങ്ങൾ ചുരുങ്ങിയ ദിവസം കൊണ്ട് ചുമരിലാക്കി. ആദ്യ ചിത്രം വരച്ചപ്പോൾ തന്നെ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച പിന്തുണ പാർത്ഥനെ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ പ്രോത്സാഹ്നമായി. കേരളത്തിലെ ഇടത് മുഖ്യമന്ത്രിമാരായ ഇഎംഎസ്, ഇ കെ നയനാർ, വി എസ് അച്യുതാനന്ദൻ, പിണറായി മറ്റ് ഇടത് നേതാക്കളായ എകെജി, പി കൃഷ്ണപിള്ള, ഗൗരിയമ്മ, കാട്ടായിക്കോണം ശ്രീധർ തുടങ്ങിയവരെയെല്ലാം ഇതിനോടകം തന്നെ പാർത്ഥൻ്റെ വരയിലൂടെ ചുമരിലെ ചിത്രങ്ങളായി. മൂന്നാം ക്ലാസ് മുതൽ തന്നെ വരയ്ക്കാൻ ആരംഭിച്ച പാർത്ഥനെ ചിത്രരചന പഠിപ്പിച്ചത് പെയിൻ്റിംഗ് തൊഴിലാളികൂടിയായ സനൽകുമാറാണ്. ലോക്ഡൗൺ സമയത്ത് ചുറ്റുമുള്ളവരുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ക്യാൻവാസിലാക്കി വരച്ച് നൽകിയും ശ്രദ്ധേയനായി. ചുമരിൽ വരച്ച പാർത്ഥൻ്റെ ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!