വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പൂരാടചന്ത

കിളിമാനൂർ : കോവിഡ് 19 വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പൂരാട ചന്ത നടത്തി. അസോസിയേഷൻ ഓഫീസിൽ എല്ലാ പച്ചക്കറി പലചരക്ക് സാധനങ്ങളുടെയും വിൽപന നടന്നു. കൂടാതെ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച കാർഷികോത്പന്നങ്ങളും നാട്ടുകാർ വിതരണത്തിനെത്തിച്ചു. കിളിമാനൂരും പരിസര പ്രദേശങ്ങളിലുമുള്ള ഓണത്തിരക്കിൽ വലിയ അപകട സാധ്യത കാണുന്നതിനാൽ എല്ലാവരും തിരക്കൊഴിവാക്കി ഈ അവസരം പ്രയോജനപ്പെടുത്തി. വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവ്വഹിച്ചു. ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രഫ.എം.എം. ഇല്യാസ്, എസ്.വിപിൻ, വി.വിജയൻ, ആർ. അനിൽകുമാർ, സജിത, രജിത, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.