വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാടെങ്ങും രോഷം

കല്ലമ്പലത്ത് നടന്ന ഡിവൈഎഫ്ഐ പ്രതിഷേധം

തിരുവോണ ദിവസം നടന്ന ഇരട്ടക്കൊലപാതകത്തിൽ നാടെങ്ങും രോഷം. വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന സംഭവം അക്ഷരാർഥത്തിൽ സംസ്ഥാനത്തെ ഞെട്ടിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ് കൊലപാതക പ്രതികളെന്നാണ് ആരോപണം ഉയരുന്നത്.

വെഞ്ഞാറമൂട്ടിൽ നടുറോഡിൽ ഇന്നലെ രാത്രി നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങൾ..ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ്…

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Monday, August 31, 2020

രാഷ്ട്രീയ സംഘർഷമേഘലയല്ലാത്ത സ്ഥലത്ത് നടന്ന കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്. സി സി ടി വി ദ്യശ്യങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ് ഐ നേതാക്കളായ ഹഖ് മുഹമ്മദും മിഥിലാജും നാടിന്റെ പ്രിയങ്കരരായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം
മുൻ നിരയിലുള്ള സാമൂഹ്യ പ്രവർത്തകരായിരുന്നു. ഇവരുടെ കൊലപാതകം വെഞ്ഞാറമൂട് അടക്കം നാടിനെ ദു:ഖത്തിലാഴ്ത്തി. കൊലപാതകത്തിനെതിരെ എല്ലായിടത്തും ജനരോഷം പടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ
ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി. പല സ്ഥലങ്ങളിലും കോൺഗ്രസ്‌ കേന്ദ്രങ്ങളിലേക്ക് കല്ലേറ് നടന്നു. എല്ലായിടത്തും പോലീസ് വലിയ ജാഗ്രതയോടെ നിലയുറപ്പിച്ചു.