അടൂർ പ്രകാശിന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ഇപി ജയരാജൻ, തെളിയിക്കാൻ വെല്ലുവിളിച്ച് അടൂർ പ്രകാശ്

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ആറ്റിങ്ങൽ എംപി അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും, ഗൂഢാലോചനയിൽ അദ്ദേഹത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ തനിക്കെതിരെയുള്ള തെളിവുകൾ പുറത്തു വിടാൻ വെല്ലുവിളിച്ചു അടൂർപ്രകാശ് എംപി. ഇരിക്കുന്ന കസേര മറന്നാണ് ജയരാജൻ സംസാരിക്കുന്നതെന്നും എംപി പറഞ്ഞു. കൃത്യത്തിനു ശേഷം തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു