ആലംകോട് തൊട്ടിക്കല്ലിൽ കുളത്തിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു

ആലംകോട് : ആലംകോട് തൊട്ടിക്കല്ലിൽ കുളത്തിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു. തൊട്ടിക്കല്ല് ലക്ഷംവീട് കോളനിയിലെ സലിം(48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. തൊട്ടിക്കല്ല് അംഗനവാടിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സലീമിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ കൊണ്ടുപോയി. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുങ്ങി മരണമാണെന്നും കടയ്ക്കാവൂർ പോലീസ് അറിയിച്ചു