അരുവിക്കര സ്കൂളിന് പുതിയ കെട്ടിടം

അരുവിക്കരയിലെ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിൻ്റെ ഒന്നരക്കോടി രൂപ ചിലവാക്കി പണികഴിപ്പിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ മായാദേവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ മധു നിർവഹിച്ചു.യോഗത്തിൽ അരുവിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഐ.മിനി, കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ് സുനിൽകുമാർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രീത, വാർഡ് മെമ്പർ വിജയൻ നായർ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡൻ്റ് രാജ് മോഹൻ, എസ്എംസി ചെയർമാൻ മണികണ്ഠൻ നായർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പ്രിൻസിപ്പാൾ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ എസ്എസ്എൽസി, +2 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.യോഗത്തിന് വൈസ് പ്രിൻസിപ്പാൾ നന്ദി രേഖപ്പെടുത്തി.