ആറ്റിങ്ങൽ വഴി പോയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല, യുവാക്കൾക്കെതിരെ നടപടി

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ നാലുമുക്ക് ജംഗ്ഷനിൽ 8 ആം നമ്പർ മന്ത്രിയുടെ വാഹനത്തിന്റെ ചിത്രങ്ങളും ആൾക്കൂട്ടവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ട് എന്താ സംഭവമെന്ന് മെസ്സേജുകൾ ഫോർവേഡ് ആവുന്നുണ്ട്. സംഭവം വേറൊന്നുമല്ല ആറ്റിങ്ങൽ വഴി പോയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല തുടർന്ന് മന്ത്രിയുടെ വാഹനം മറ്റേ വാഹനത്തെ ഓവർറ്റേക്ക് ചെയ്ത് മുന്നിൽ ഇട്ട് പോലീസിനെ കൊണ്ട് നടപടി സ്വീകരിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ മന്ത്രിയുടെ കാറിന് മുന്നിലൂടെ സൈഡ് കൊടുക്കാതെ ബാലരാമപുരം സ്വദേശികളായ യുവാക്കളുടെ വാഹനം കടന്നു പോയി. ഒടുവിൽ ഗതികെട്ട് മാന്തിയുടെ വാഹനം മറ്റേ വാഹനത്തെ ഓവർറ്റേക്ക് ചെയ്ത് നാലുമുക്ക് ജംഗ്ഷന് സമീപം വെച്ച് റോഡിൽ നിർത്തി. തുടർന്ന് യുവാക്കളെ ചോദ്യം ചെയ്യുകയും ആറ്റിങ്ങൽ പോലീസെത്തി മന്ത്രിയുടെ വാഹനയാത്രയ്ക്ക് തടസ്സം നിന്ന യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചു.