Search
Close this search box.

ഇലകമൺ പഞ്ചായത്തിൽ 1.65 കോടി പദ്ധതികളുടെ നിർമാണം

ei2ADHU79128

വർക്കല:  ജില്ലാ പഞ്ചായത്ത് ഇലകമൺ പഞ്ചായത്തിൽ 1.65 കോടി ചെലവിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാണം തോണിപ്പാറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു ഉദ്‌ഘാടനം ചെയ്‌തു. വി ജോയി എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി രഞ്ജിത്‌ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ വി സുമംഗല സ്വാഗതവും ആര്യകുമാർ നന്ദിയും പറഞ്ഞു.

തോണിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 52 ലക്ഷം, ഇലകമൺ ചാരുംകുഴി റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം, സെൻട്രൽ എൽപിഎസിന് സ്മാർട്ട് ക്ലാസ്‌ റൂം നിർമാണത്തിന് 10 ലക്ഷം, എ കെ ജി – കുന്നുംപുറം റോഡിന് 25 ലക്ഷം, നെടിയവിള – മാടൻനട റോഡിന് 20 ലക്ഷം, വെട്ടുതോട് – വിളപ്പുറം റോഡിന് 30 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!