മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകി മുതലപ്പൊഴിയിൽ വറ്റ ചാകര

മുതലപ്പൊഴി : കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായ് ദുരിതത്തിലായ മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകി വറ്റ ചാകര. നീണ്ട ഇടവേളക്ക് ശേഷമാണ് മത്സ്യതൊഴിലാളികളുടെ മനം നിറച്ചുകൊണ്ട് വറ്റ പെട്ടത്. ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യം ഇന്ന് ഉച്ചയോടെയാണ് തീരത്തെത്തിച്ചത്, തുടർന്ന് കിലോ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു. സന്ധ്യ വൈകിയും വിപണനം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ് സൂചന