Search
Close this search box.

നഗരൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

eiH633T36274

 

നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ആർദ്രം പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. നഗരൂർ ആൽത്തറമൂട് പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് വക 30 സെന്റ് സ്ഥലത്താണു പുതിയ കെട്ടിടം.

വെയിറ്റിങ് ഏരിയ, രജിസ്‌ട്രേഷൻ കൗണ്ടർ, നേഴ്‌സിഗ് സ്റ്റേഷൻ, ഡോക്ടഴ്‌സ് റൂം, ലാബ് തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്. പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ദിവസേനയുള്ള ഒ.പിക്കു പുറമെ തിങ്കൾ, ശനി ദിവസങ്ങളിൽ ജീവിതശൈലീ രോഗ ക്ലിനിക്ക്, ബുധനാഴ്ച പാലിയേറ്റിവ് ക്ലിനിക്ക്, വ്യാഴാഴ്ച മാനസിക രോഗ ചികിത്സ, കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്ലിനിക്ക് എന്നിവ ഇവിടെയുണ്ടാകും .

ബി. സത്യൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശാലിനി, വൈസ് പ്രസിഡന്റ് ജി. ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!