Search
Close this search box.

അനധികൃത മദ്യവിൽപ്പന: ഒരാൾ നെടുമങ്ങാട് പോലീസിന്റെ പിടിയിൽ

eiYL10G88222

 

നെടുമങ്ങാട് : അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ നെടുമങ്ങാട് പോലീസിന്റെ പിടിയിൽ. പെരുംകുളം വില്ലേജിൽ കൊണ്ണിയൂരിൽ കാപ്പിക്കാട് ജിജി മന്ദിരത്തിൽ വിനോദ് എന്ന് അറിയപ്പെടുന്ന ലിവിംഗ്സ്റ്റൺ (45) ആണ് നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 05.30 മണിയോടെ നെടുമങ്ങാട് സൂര്യാറോഡിൽ സൂര്യാ തീയറ്ററിന് സമീപം വച്ച് അനധികൃതമായി കൈവശം വച്ചിരുന്ന 4 ലിറ്ററോളം വരുന്ന വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്. ബിവറേജിൽനിന്നും ബാറിൽനിന്നും ബെവ്ക്യൂ ആപ്പിലൂടെ മദ്യം വാങ്ങി കൂടിയ വിലക്ക് വിൽപ്പന നടത്തിവരികയായിരുന്നു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ സുനിൽഗോപി, എ.എസ്.ഐ ഫ്രാങ്ക്ളൽ, പ്രദീപ്, എസ്.സി.പി.ഓമാരായ ജയകുമാർ, അനിൽകുമാർ, ബിജു, ഹരികുമാർ, സി പി ഓ സത്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!