പാലോട് പ്രഭാത- സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്തു

നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ പാലോട് ആരംഭിച്ച പ്രഭാത-സായാഹ്ന ശാഖ സഹകരണ- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നന്ദിയോട് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ ഉത്പാദന സംരംഭം ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ചടങ്ങില്‍ മന്ത്രി പറഞ്ഞു. പാലോട് ആശുപത്രി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഡി. കെ. മുരളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപ സ്വീകരണവും ലോക്കര്‍ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു നിര്‍വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ. പി. ചന്ദ്രന്‍, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ. വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് അംഗം അനിതാ കൃഷ്ണന്‍, എന്‍. സി. ബി പ്രസിഡന്റ് പേരയം ശശി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.