Search
Close this search box.

അനധികൃതമായി ആറ്റുമണൽ ഖനനം നടത്തിയ സംഘം പിടിയിൽ

eiVPEP797054

വിതുര :വിതുര ആനപ്പാറയിൽ മണലി പാലത്തിന് സമീപത്ത് നിന്ന് മണൽ വാരി ആനപ്പാറ ആറ്റുമൺപുറത്തേയ്ക്ക് പോകുന്ന വഴിയിലൂടെ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച മണലൂറ്റ് സംഘത്തെ വിതുര ഇൻസ്പെക്ടർ ശ്രീജിത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്എസ്.ഐ എസ്.എൽ സുധീഷും സംഘവും അറസ്റ്റ് ചെയ്തു.

വിതുര വില്ലേജിൽ കോട്ടയ്ക്കകം മുറിയിൽ വട്ടവിളാകം അനന്ദു ഭവനിൽ ജോയി (50) വിതുര ആനപ്പാറ മുല്ലച്ചിറ , ഇടമൺപുറം വിഷ്ണുഭവനിൽ സുരേഷ് (48), വിതുര ആനപ്പാറ വട്ടവിളാകത്ത് പുത്തൻവീട്ടിൽ സെൽവൻ (53) എന്നിവരാണ് പിടിയിലായത്.

വിതുര പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് .എസ്.എൽ,
അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, ഡ്രൈവർ സി.പി.ഒ ജയരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് രാവിലെ 5.30ന് ഇവരെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!