Search
Close this search box.

സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ

eiZQ6V547400

 

വീട്ടില്‍ വിളിച്ചുവരുത്തി സുഹൃത്തിനെ ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മണലിവിള പൊറ്റയില്‍ വാടകയ്ക്കു താമസിയ്ക്കുന്ന 25 വയസുള്ള എസ്.വിഷ്ണുവിനെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നിന് വിഷ്ണു സുഹൃത്തായ ആമച്ചല്‍ ആലുംമൂട് കടയറവിളവീട്ടില്‍ 25 വയസുള്ള ജിപി ന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം ജിപിന്റെ ഉമ്മ വിഷ്ണുവിനെ വീട്ടില്‍ നിന്നിറക്കിവിട്ടതിന്റെ പ്രതികാരമായി അടുത്ത ദിവസം രാത്രി ജിപിനെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം വാഹനത്തിന്റെ താക്കോലും മൊബൈലും പിടിച്ചു വാങ്ങി വാളുപയോഗിച്ച് വിഷ്ണുവിന്റെ ശരീരത്തില്‍ പലയിടത്തായി മുറിവേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു. മലയിന്‍കീഴ് സി.ഐ. ബി.അനില്‍കുമാര്‍, എസ്.ഐ. ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!