നിർദ്ധന കുടുംബത്തിന് വൈദ്യുതിയും ടെലിവിഷനും എത്തിച്ചു നൽകി സത്യൻ എംഎൽഎ

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ മടവിളാകം വീട്ടിൽ ചെല്ലപ്പൻ(64), ഭാര്യ സിന്ധു, മകൻ 5-ാം ക്ലാസ്സ് വിദ്യാർത്ഥി കൊച്ചനിയൻ എന്നിവർ സ്വന്തമായി വീടില്ലാതെ ചോർന്നൊലിക്കുന്ന ട്ടാർപ്പോളിൻ കൊണ്ട് കെട്ടിയ കുടിലിൽ താമസിച്ച് വരുകയായിരുന്നു. വീട്ടിൽ വൈദുതി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് പഠിക്കാനും കൊച്ചനിയന് കഴിയുന്നില്ല. ഈ പ്രശ്നങ്ങൾ പ്രദേശത്തെ പാർട്ടി പ്രവർത്തകർ വഴി അറിഞ്ഞ എം.എൽ.എ അഡ്വ ബി സത്യൻ ഇടപെട്ടു.

അടിയന്തിരമായി കുട്ടിക്ക് പഠിക്കാൻ വൈദ്യൂതി എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. ആറ്റിങ്ങൽ കെഎസ്ഇബി എക്സികുട്ടിവ് എൻജിനിയർ ബിജുവിനൊട് എംഎൽഎ കാര്യങ്ങൾ സംസാരിച്ചു. തുടർന്ന് വക്കം കെഎസ്ഇബി സെക്ഷൻ ജീവനക്കാർ വഴി വൈദ്യുതി കണക്ഷൻ നൽകാൻ വേണ്ടി നടപടി സ്വീകരിച്ചു. ഇതിനുള്ള ചിലവ് ആറ്റിങ്ങൽ കെഎസ്ഇബി സെക്ഷനിലെ സിഐടിയു യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി ദിലിപ്കുമാർ ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹാനന്തര ചടങ്ങിനുള്ള ചിലവിൽ നിന്നും ഒരു തുക വൈദൂതി കണക്ഷൻ നൽകാൻ വേണ്ടി നൽകുകയായിരുന്നു.

ഇന്ന് 5 മണിക്ക് എം.എൽ.എ നേരിട്ട് എത്തി സ്വിച്ച് ഓൺ ചെയ്ത് വൈദൂതി എത്തിച്ചു. കെഎസ്ഇബി എക്സികുട്ടിവ് എഞ്ചിനീയർ ആർ.ആർ ബിജു, വക്കം എ. എ ചാർജുള്ള അഞ്ജു, ആറ്റിങ്ങൽ സെക്ഷനിലെ, അജിത് സേനൻ, ദിലിപ് കുമാർ, ബിനു എന്നിവർ പങ്കെടുത്തു.


സി.പി.ഐ എം.മണമ്പൂർ ലോക്കൽ കമ്മറ്റിയുടെ വകയായി ടെലിവിഷനും നൽകി. മണമ്പൂർ സർവ്വീസ് സഹകരണ സി.പിഐം നേതാക്കളായ ബാങ്ക് പ്രസി.എ.നഹാസ് ,വി.സുധീർ, റിയാസ്, ഗോപാലകൃഷ്ണൻ,മുരളി.ഷൈലെന്ദ്രകുമാർ എന്നിവരിൽ നിന്ന് എം.എൽ.എ ഏറ്റുവാങ്ങി കുടുംബത്തിന് നൽകി. വീട്ടുകാർക്ക് പുതുവസ്ത്രങ്ങളും നൽകി.കൂടാതെ ചക്ര ഫർണിച്ചർ ഉടമ ജെയിൻ മേശയും സംഭാവനയായി നൽകി.