Search
Close this search box.

വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ.

IMG-20201021-WA0057

 

നെടുമങ്ങാട് :വീടു കയറി ആക്രമണംനടത്തിയ പ്രതികൾ നെടുമങ്ങാട് പോലീസിന്റെ പിടിയിൽ. ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം മേക്കോണത്ത് തോട്ടരികത്തു വീട്ടിൽ നന്ദു (23), അതിയന്നൂർ വില്ലേജിൽ കുടനാവിള ചാരുനിന്നവിള പുത്തൻ വീട്ടിൽ രാജേഷ് (24) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് സ്വദേശി രജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മരകമായി മുറിവേൽപ്പിച്ചതിനാണ് ഇവർ പിടിയിലായത്. രജിത്തിന്റെ വീട്ടിനു മൂന്നിലിരുന്ന് മദ്യപിക്കുന്നത് പോലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ അക്രമം കാട്ടിയത്. ഒളിവിൽപോയ മറ്റ് പ്രതികൾക്ക് വേണ്ടി പോലിസ് അന്വേഷിച്ചു വരുന്നു. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, എസ്.സി.പി.ഒ ഉളിയൂർ ബിജു, സി.പി.ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!