വക്കത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് മരിച്ച പ്രസാദിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

വക്കം : വക്കം വലിയ പള്ളിക്ക് സമീപം ഡാങ്കേ മുക്ക് തൈവിളാകം, വീട്ടിൽ പ്രസാദ് ദിവസങ്ങൾക്ക് മുമ്പ് കിണർ കുഴിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് മരണപ്പെട്ടിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളും, രോഗിയായ ഭാര്യയും, വൃദ്ധരായ മാതാപിതാക്കളുമാണുള്ളത്. പെട്ടന്നുള്ള പ്രാസാദിൻ്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതല്ല. ദൈനംദിന ചിലവുകൾക്കും, മരുന്നിനും വലിയ ഒരു തുക ചിലവ് വരും. പരമാവധി സഹായങ്ങൾ എത്തിക്കാൻ നാട്ടുകാർ പരിശ്രമിച്ചു വരുകയാണ്.സി.പി.ഐ എം പ്രവർത്തകരും, എം.എൽ.എയും, ചേർന്ന് രണ്ട് ദിവസം വക്കം പ്രദേശത്ത് നിന്ന് സ്വരൂപിച്ചെടുത്ത 50000 രൂപ ഇന്ന് പ്രസാദിൻ്റെ വസതിയിലെത്തി പ്രസാദിൻ്റെ മക്കളെയും, രക്ഷകർത്താക്കളെയും ഏല്പിച്ചു. അഡ്വ ബി സത്യൻ എംഎൽഎ തുക കൈമാറി.സി.പി.ഐ എം വക്കം ലോക്കൽ സെക്രട്ടറി, ഡി.അജയകുമാർ എൽ .ഡി എഫ് സ്ഥാനാർത്ഥികളും, നേതാക്കളുമായ, ബി.നൗഷാദ്, അമാനുള്ള, മാജിത, നിഷാൻ. സോമനാഥൻ അനിൽകുമാർ, റസ്സൽ, സജീവ്, അക്ബർഷാ, എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപണം നടത്തിയത്, അപകടത്തിൽ മരണപ്പെട്ടവർക്ക് ലഭിക്കുന്ന ധനസഹായം. സർക്കാരിൽ നിന്നും, വാങ്ങി നൽകുമെന്ന് എംഎൽഎ പറഞ്ഞു. ഇതിന് പുറമെ നാട്ടുകാരുടെയും, വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും .സഹായങ്ങളുണ്ടാക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു