Search
Close this search box.

കല്ലമ്പലത്ത് വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിലെ മൂന്നു പേർ പിടിയിൽ

eiEVT1422988

കല്ലമ്പലം :കല്ലമ്പലത്ത് വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിലെ മൂന്നു പേർ പിടിയിൽ.

കല്ലമ്പലം ഫാർമസി ജംഗ്ഷനിലുള്ള ബാറിന് സമീപംവെച്ച് ഡിസംബർ 27ന് വൈകുന്നേരം 8 മണിയോടുകൂടി മാരകായുധങ്ങളുമായി എത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം ബാറിൽ മദ്യപിക്കാൻ വന്ന ആളുകളെ മർദിക്കുകയും വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാർ അടിച്ചുതകർക്കുകയും ചെയ്തതറിഞ്ഞ് സ്ഥലത്തെത്തിയ കല്ലമ്പലം പോലീസിനെ അസഭ്യം പറയുകയും വെല്ലുവിളിച്ചുകൊണ്ട് കല്ലുകൾ എറിയുകയും പോലീസ് വാഹനം എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു.

ആറ്റിങ്ങൽ, പള്ളിക്കൽ, അയിരൂർ എന്നിവിടങ്ങളിൽ കൂടുതൽ പോലീസ് സംഘം എത്തിയതുകൊണ്ട് ഗുണ്ടാസംഘം ഓടി കുറ്റികാട്ടിൽ മറയുകയും ഒളിവിൽ പോവുകയും ചെയ്തു. അവിടെ നിന്നും ഓടി വാഹനങ്ങളിൽ കയറി രക്ഷപ്പെട്ട പ്രതികൾ പാരിപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയായ മുക്കട വച്ച് ബൈക്ക് യാത്രക്കാരനായ വിജയൻപിള്ള എന്ന ആളിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനം പൂർണമായും അടിച്ചുതകർക്കുകയും ചെയ്തിട്ട് അവിടെ നിന്നും പല സ്ഥലങ്ങളിൽ ഒളിവിൽ പോയി.

സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കല്ലമ്പലം പോലീസിൻ്റെയും സംയുക്തമായ തിരച്ചിലിൽ പ്രതികളിലൊരാളായ കൊട്ടാരക്കരയിലുള്ള ചന്തു എന്നുവിളിക്കുന്ന അഭയ കൃഷ്ണൻ എന്ന ആന പാപ്പാൻ പനയറയുളള ആനക്കൊട്ടിലിൽ ഉള്ളതായി അറിഞ്ഞ് പോലീസ് അവിടെ എത്തി. എന്നാൽ പോലീസ് സംഘത്തെ കണ്ട് ആനയുടെ അടുത്തു നിന്നും മാറാതെ പോലീസിന് പിടി നൽകാതിരിക്കാൻ ശ്രമിക്കുകയും പോലീസ് സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു.

തുടർന്ന് എറണാകുളത്തേക്ക് രക്ഷപ്പെട്ട നാവായിക്കുളം വെട്ടിയ വിളയിൽയിൽ പുത്തൻവീട്ടിൽ പ്രകാശന്റെ മകൻ പാച്ചൻ എന്നുവിളിക്കുന്ന പ്രവീണിനെ എറണാകുളത്തെ ഒളി സങ്കേതത്തിൽ നിന്നും, മറ്റൊരു പ്രതിയായ കല്ലുവാതുക്കൽ ഇളംകുളം പുളിമ്പള്ളി മേലേതിൽ വീട്ടിൽ സുദർശൻ പിള്ളയുടെ മകൻ അമ്പു എന്ന വിളിക്കുന്ന അനിൽകുമാറിനെ ഇന്ന് പുലർച്ചെ 4.30 മണിക്ക് വീട്ടിൽ നിന്നും സാധനങ്ങൾ എടുത്തു കോയമ്പത്തൂരിൽ പോകാനായി ശ്രമിക്കവേ അറസ്റ്റ് ചെയ്തു.

ചന്തു എന്ന് വിളിക്കുന്ന അഭയ കൃഷ്ണനെ ചോദ്യം ചെയ്തതിൽ ഇയാൾ നവംബർ 12ന് കല്ലമ്പലം ആലുംകുന്ന് ഭാഗത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന പ്രസന്നൻ എന്നയാളുടെ ഹോണ്ട ആക്ടീവ സ്കൂട്ടർ രാത്രിയിൽ പെട്രോളൊഴിച്ച് തീ കത്തിച്ചതായും കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റുള്ള പ്രതികൾക്ക് വേണ്ടി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ.

പ്രതികളെ കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് ഐ, എസ് ഐ ഗംഗപ്രസാദ്, എ എസ് ഐ രാജീവ്, സി പി ഒ വിനോദ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ ഫിറോസ് ഖാൻ എ എസ് ഐ ബി.ദിലീപ് , ആർബിജുകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!