Search
Close this search box.

വെട്ടുകേസിലെ പ്രതികളെ 24 മണിക്കൂറിനകം പോലീസ് പിടികൂടി.

eiUIUCN82181

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ 24 മണിക്കുറിനകം പോലീസ് പിടികൂടി.

അഞ്ചുതെങ്ങ് സ്വദേശികളായ കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ പ്രകാശിന്റെ മകൻ കിട്ടുണ്ണി എന്നു വിളിക്കുന്ന പവിൻ പ്രകാശ്(21), കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ സന്തോഷിന്റെ മകൻ കൊച്ചുമോൻ എന്നു വിളിക്കുന്ന രാകേഷ് (20), മീരാൻ കടവ് കിടങ്ങിൽ വീട്ടിൽ അജിയുടെ മകൻ പിക്കി എന്നു വിളിക്കുന്ന വിനോദ് (23), വയലിൽ വീട്ടിൽ സുനിലിന്റെ മകൻ സുബിൻ (21),കടയ്ക്കൽ ആറ്റുപുറം ഇണ്ടുവിള എസ്.എസ് വീട്ടിൽ സുദർശനന്റെ മകൻ മൃദുൾ(20), കടയ്ക്കാവൂർ സ്വദേശികളായ കൊച്ചുതിട്ട വയലിൽ വീട്ടിൽ ജോയിയുടെ മകൻ ജോഷി(23),കൊച്ചുതിട്ട എം.ബി.നിവാസിൽ മണികണ്ഠന്റെ മകൻ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന മിഥുൻ (20) എന്നിവരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ് ചെയ്തു.

തിരുവനന്തപുരം റൂറൽ എസ്പി.ബി. അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്പെക്ടർ എസ്.ചന്ദ്രദാസ്, കടയ്ക്കാവൂർ എസ്.ഐ.വിനോദ് വിക്രമാദിത്യൻ, അഞ്ചുതെങ്ങ് എസ്.ഐ.മാരായ കൃഷ്ണൻകുട്ടി, അയൂബ് ഖാൻ,എ.എസ്.ഐ.മാരായ സുനിൽ, മാഹിൻ, മണികണ്ഠൻ, എസ്.സി.പി.ഒ.മാരായ ഉണ്ണിരാജ്, മനോജ്, പ്രേം കുമാർ,സി.പി.ഒ.മാരായ ഷിജു, ബിനോജ്,കണ്ണൻ പിള്ള,ഡി.വൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.ഫിറോസ്ഖാൻ,എ, എസ്.ഐ.മാരായ ദിലീപ്, ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണം നടന്നു വരുന്നതായി അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!