Search
Close this search box.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് നെടുമങ്ങാട് സ്വദേശിക്ക്

ei37RSJ44523

 

നെടുമങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് നേടി പേരുമല പുളിഞ്ചിയില്‍ പുത്തന്‍വീട്ടില്‍ ഷമീര്‍ (32).  കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെക്കാനിസം കഴിഞ്ഞ ഷമീര്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പാട്ട വസ്തുവില്‍ കൃഷി ചെയ്താണ് ഈ നേട്ടത്തില്‍ എത്തി നില്‍ക്കുന്നത്.പ്ലസ്ടുവിന് ശേഷം മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സില്‍ ഷമീറിന് പ്രവേശനം ലഭിച്ചത്. ഡിപ്ലോമ നേടി യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ ബിരുദം കരസ്ഥമാക്കിയപ്പോഴേയ്ക്കും പോലീസ്‌ ഡ്രൈവര്‍ തസ്തികയില്‍ പേര് വന്നെങ്കിലും കൃഷിയിലേക്ക് തിരിയാനായിരുന്നു ഷമീറിന്റെ തീരുമാനം.

തുടര്‍ന്ന് മണ്ണന്തലയില്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് പാട്ട വസ്തുവില്‍ വെള്ളരി കൃഷി ഇറക്കി ഷമീറിന്റെ കാല്‍വയ്പ്. കൃഷിവകുപ്പും ഹോര്‍ട്ടി കോര്‍പ്പും നല്‍കിയ പ്രോത്സാഹനം പ്രചോദനമായി. കൃഷി തനിക്ക് വഴങ്ങും എന്ന് കണ്ടതോടെ പേരുമലയില്‍ സ്വന്തമായുള്ള 25 സെന്റില്‍ ഹൈടെക് ഫാമെന്ന ആശയം മനസിലുദിച്ചു.ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ (ഏഴു ലക്ഷത്തിന്റെ സബ്‌സിഡിയോട് കൂടി) വായ്പ ലഭിച്ചു. പവര്‍ ഡ്രില്ലര്‍, വളം കീടനാശിനി തളിക്കുള്ള പവര്‍ സ്‌പ്രേ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സബ്‌സിഡി നിരക്കില്‍ കൃഷിവകുപ്പും അനുവദിച്ചു. ഗ്രീന്‍ കെയര്‍ കേരള സൊസൈറ്റി എന്ന സംഘടനയുടെ മാര്‍ഗ നിര്‍ദേശത്തോടെ ഫാം സജ്ജമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!