Search
Close this search box.

പള്ളിപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ച് കാർ തോട്ടിലേക്കു മറിഞ്ഞു.

ei7FMV253446

പള്ളിപ്പുറം : ദേശീയപാതയിൽ പള്ളിപ്പുറത്ത് റോഡിനുസമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറി ഇടിച്ചുകയറി കാർ തോട്ടിലേക്കു മറിഞ്ഞു. കാറിനു സമീപം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കാറുടമയായ ചെങ്ങന്നൂർ സ്വദേശി രാമ സുബ്രഹ്മണ്യന് (40) അപകടത്തിൽ പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ രാമസുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തുനിന്നു രാമസുബ്രഹ്മണ്യൻ ഓടിച്ചുവന്ന കാർ റോഡിനുസമീപം നിർത്തിയിട്ടശേഷം പുറത്തിറങ്ങി ഫോണിൽ സംസാരിക്കുകയായിരുന്നു.

ഈ സമയം അതേദിശയിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന ലോറി കാറിനു പുറകേ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തോട്ടിലേക്കു മറിയുകയും രാമ സുബ്രഹ്മണ്യന് പരിക്കേൽക്കുകയും ചെയ്തു. കാർ പൂർണമായും തകർന്നു. മംഗലപുരം പോലീസ്‌ മേൽനടപടി സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!