പിക്കപ്പ് ഓട്ടോ ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു

 

കണിയാപുരം : ഗേറ്റ് താഴ്‌ത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ പിക്കപ്പ് ഓട്ടോ ഇടിച്ച് റെയിൽവേ ഗേറ്റ് ഭാഗികമായി തകർന്നു. കണിയാപുരം റെയിൽവേ സ്റ്റേഷനടുത്തെ റെയിൽവേ ക്രോസിൽ തിങ്കഴാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് രണ്ടായി ഒടിഞ്ഞു. ഡ്രൈവറെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുംമൂട്ടിൽ നിന്ന് കണിയാപുരത്തേക്ക് പോയ ഓട്ടോയാണ് അപകടമുണ്ടാക്കിയത്. ഇന്നലെ ഉച്ചയോടെ ഗേറ്റ് അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.