വെള്ളാണിക്കൽ പാറയിലെ വളവിൽ നിയന്ത്രണംവിട്ട കാർ ഏഴടിയോളം താഴ്ചയിലേക്ക് മറിഞ്ഞു

 

വെഞ്ഞാറമൂട് : വെള്ളാണിക്കൽ പാറയിലെ വളവിൽ നിയന്ത്രണം വിട്ട കാർ ഏഴടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.
കാറോടിച്ചിരുന്ന ചുള്ളിമാനൂർ, വാഴവിള, ഷീബ മൻസിലിൽ ലിഷാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് ഫയർ&റസ്ക്യൂവിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ നസീർ,രാജേന്ദ്രൻ നായർ,ഫയർ&റസ്ക്യൂ ഓഫീസറന്മാരായ ദിനു,ബിജേഷ്,രഞ്ജിത്ത് ,അൻസർ,കിരൺ,അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.