Search
Close this search box.

17 കാരിയെ 12ഓളം പേർ പീഡിപ്പിച്ച കേസിൽ വർക്കല വെട്ടൂർ സ്വദേശികളായ 3 പേർ പിടിയിൽ

eiDTB1J66177

 

വർക്കല : 17 കാരിയെ 12ഓളം പേർ പീഡിപ്പിച്ച സംഭവത്തിൽ വർക്കലയിൽ നിന്ന് 3 പേരെ കൂടി പിടികൂടി. വർക്കല വെട്ടൂർ സബി മോൾ മൻസിലിൽ താഹയുടെ മകൻ 19 വയസ്സുള്ള സജാദ്, വെട്ടൂർ നൗഫൽ മൻസിലിൽ ഷിയാസിന്റെ മകൻ ഇരുപതിയൊന്ന് വയസ്സുള്ള നൗഫൽ, മേൽവെട്ടൂർ തേങ്ങുവിള നസീറിന്റെ മകൻ ഇരുപതിയൊന്ന് വയസ്സുള്ള അഹമദ്ഷാ എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയായ കൊല്ലം സ്വദേശിനിയെ വർക്കലയിൽ എത്തിച്ചാണ് ഇവർ പീഡിപ്പിച്ചത്.

ആരുമറിയാതെ വർക്കലയിൽ എത്തിച്ച് ഇവർ നടത്തിയ പീഡനം പുറം ലോകമറിഞ്ഞത് പെൺകുട്ടിയിൽ പോലീസിന് തോന്നിയ ചില സംശയങ്ങളിൽ നിന്നാണ്.
ജനുവരി 29ന് രാത്രിയാണ് കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ 17കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ വർക്കല എന്നാണ് കണ്ടത്. തുടർന്ന് പോലീസ് വർക്കലയിൽ ശക്തമായ അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അപ്പോഴാണ് പെൺകുട്ടി തിരിച്ചു വീട്ടിൽ എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. കുട്ടി എവിടെ പോയതാണെന്ന് അറിയാൻ പോലീസ് കാര്യങ്ങൾ ചോദിച്ചപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് മൊബൈൽ ഫോൺ പരിശോധിച്ചു. മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ കണ്ട് പോലീസ് ഞെട്ടി. ഇൻസ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളും ചാറ്റും കണ്ട പോലീസ് കുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു. അപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞത്.

വർക്കല സ്വദേശിയായ സജാദ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വർക്കലയിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും പീഡിപ്പിച്ചു. അതിന് ശേഷം പിറ്റേ ദിവസം കുട്ടിയെ വീട്ടിൽ തന്നെ കൊണ്ടാക്കുകയായിരുന്നു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ 3 പേരുടെ വിവരം മാത്രമല്ല, പലപ്പോഴായി പന്ത്രണ്ടോളം പേർ കുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്‌. മാത്രമല്ല വർഷങ്ങളായി കുട്ടിയെ പീഡിപ്പിച്ചിരുന്ന 4 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. നല്ലയില പഴങ്ങാലം ഉത്രാടം വീട്ടിൽ 19 വയസ്സുള്ള ഹൃദയ്, പഴങ്ങാലം,അംബിപൊയ്ക,കോഴിക്കാൽ പുത്തൻവീട്ടിൽ 22 വയസ്സുള്ള റഫീഖ്, പള്ളിമൺ, ജമ്പി നിവാസിൽ 21 വയസ്സുള്ള ജയകൃഷ്ണൻ, നെടുമൺ, മുട്ടക്കാവ് സ്വദേശി 21 വയസ്സുള്ള അഭിജിത്ത് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പൂയപ്പള്ളി എസ്എച്ച്ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രാജൻ ബാബു, സന്തോഷ്‌കുമാർ, എ.എസ്‌.ഐ രാജേഷ് , അനിൽകുമാർ,ഗോപകുമാർ , സിപിഒ ബിജു വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!