Search
Close this search box.

നാവായിക്കുളത്ത് വീണ്ടും കരടിയെ കണ്ടെന്ന് നാട്ടുകാർ

ei6SX0897896

നാവായിക്കുളം :നാവായിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് കിഴക്കനേലയിൽ കഴിഞ്ഞ ദിവസം രാത്രി 11മണിക്ക് കരടിയെ കണ്ടതായി നാട്ടുകാർ. കെട്ടിടം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ രാജിവിന്റെ മകൻ അച്ചു രാത്രി വീടിന്പുറത്ത് ഫോണിൽ സംസാരിച്ചു നിൽക്കവെ കരടി അലറി കൊണ്ട് ആക്രമിക്കാൻ വന്നെന്നും അച്ചു ഓടി രക്ഷപെടുകയായിരുന്നുവെന്നും പറയുന്നു. റബ്ബർ തോട്ടത്തിലേക്ക് ഓടിയ കരടിയുടെ മുഖത്ത് ടോർച്ചു ലൈറ്റ് അടിച്ചപ്പോൾ മുരൾച്ചയോടെ വെട്ടം നോക്കി നിന്നതായും നാട്ടുകാർ പറഞ്ഞു. പള്ളിക്കൽ പോലിസും, വനപാലകരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

2020 സെപ്റ്റംബർ അവസാനം നാവായിക്കുളം മടന്തപ്പച്ചയിൽ കണ്ട കരടിയെ പിന്നീട് ഒക്ടോബർ ആദ്യത്തോടെ കൂട് വെച്ച് പിടികൂടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!