Search
Close this search box.

പറമ്പിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ടുപേർ പോലീസ് പിടിയിൽ

eiVQDRM58042

 

ആറ്റിങ്ങൽ: ആളൊഴിഞ്ഞ പറമ്പിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ കൊട്ടിയോട് സിനിഭവനിൽ എം.ഷൈൻ (32), കൊട്ടിയോട് മുരിക്കറവിളവീട്ടിൽ എസ്.ബിനു (42) എന്നിവരാണ് അറസ്റ്റിലായത്.40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഒരു ലിറ്റർ ചാരായവും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊട്ടിയോട് ആളൊഴിഞ്ഞ പറമ്പിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാർ, എസ്.ഐ. ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!