ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആറ്റിങ്ങൽ എംഎൽഎയായി, ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

 

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒ.എസ്. അംബിക ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് ഡിവിഷനിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗമായ ഒ.എസ്. അംബിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ഒ.എസ്.അംബികയ്ക്ക് ലഭിച്ചത് 69898 വോട്ടാണ്.

വീഡിയോ കാണാം