കല്ലറ കുറ്റിമൂട് കാഞ്ഞിരംപാറ റോഡിൽ മരം കടപുഴകി വീണ് രണ്ട് പോസ്റ്റുകൾ തകർന്നു.

 

കല്ലറ :കല്ലറ കുറ്റിമൂട് കാഞ്ഞിരംപാറ റോഡിൽ മരം കടപുഴകി വീണ് രണ്ട് പോസ്റ്റുകൾ തകർന്നു.ഇന്ന് ഉച്ചയ്ക്കാണ് കല്ലറ കുറ്റിമൂട് കാഞ്ഞിരംപാറ റോഡിൽ മുസ്ലിം പള്ളിവളപ്പിൽ നിന്ന പ്ലാവ് കടപുഴകി ഇലക്ട്രിക് ലൈനിൽ കൂടി വീണ് രണ്ട് പോസ്റ്റുകൾ തകർന്നത്. തുടർന്ന് കാഞ്ഞിരം പാറയ്ക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. ഒടുവിൽ വെഞ്ഞാറമുട് ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ നസീർ,രാജേന്ദ്രൻ നായർ,ഫയർ ഓഫീസർമാരായ ദിനു,ശിവകുമാർ,ബിജേഷ്,സതീശൻ എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.