ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചുതെങ്ങ് സ്വദേശിനിയെ ആദരിച്ചു

 

അഞ്ചുതെങ്ങ്:ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചുതെങ്ങ് സ്വദേശിനിയ്‌ക്ക് നന്മ പ്രവാസികൂട്ടായ്മ കായിക്കരയുടെ ആദരം. അഞ്ചുതെങ്ങ് കോവിൽതോട്ടം അരയൻവിളാകത്ത് ലാലാജി അജിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയയെയാണ് ആദരിച്ചത്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം ലഭിച്ച കൃഷ്ണപ്രിയ സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഔഷധങ്ങളുടെ രാസഘടനയും ഫോർമുല, ഉപയോഗങ്ങൾ, ശാസ്ത്രീയ നാമം കൂടാതെ പൊതുനാമങ്ങൾ എന്നിവ ഏറ്റവും കൂടുതൽ എണ്ണം സമയബന്ധിതമായി ഗ്ലാസ്സ് പെയിൻ്റിങ് ചെയിതതിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.കൂട്ടായിമയ്ക്ക് വേണ്ടി ശിവദാസൻ, ചന്ദ്രൻ, രാജീവ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.