മഴക്കാല പൂർവ്വ ശുചീകരണത്തിന് നേരിട്ടിറങ്ങി ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ

 

ആറ്റിങ്ങൽ: പട്ടണത്തിൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ട മഴക്കാല പൂർവ്വ ശൂചീകരണത്തിന്റെ ഭാഗമായി വലിയകുന്ന് ഗവ.താലൂക്കാശുപത്രിയും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനം വിലയിരുത്താൻ എത്തിയതായിരുന്നു ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി. തുടർന്ന് ചെയർപേഴ്സൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരൊടൊപ്പം നേരിട്ട് ഇറങ്ങുകയായിരുന്നു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, വാർഡ് കൗൺസിലർ എം.താഹിർ, കൗൺസിലർ സുധർമ്മ, ഡി.വൈ.എഫ്.ഐ വോളന്റിയർമാർ തുടങ്ങിയവരും ചെയർപേഴ്സനോടൊപ്പം ചേർന്നത് തൊഴിലാളികൾക്ക് ഏറെ ആവേശമായി.

മഴക്കാല പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാരും പങ്കാളികളാവണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.