ചലഞ്ചേഴ്സ് ചാരിറ്റബിൾ ഫൗണ്ടേഷൻ മോഹനപുരത്തിന്റെ നേതൃത്വത്തിൽ കാരമൂട് ഗവ എൽപി സ്കൂളും പരിസരവും ശുചീകരിച്ചു

 

മംഗലപുരം : ചലഞ്ചേഴ്സ് ചാരിറ്റബിൾ ഫൗണ്ടേഷൻ മോഹനപുരത്തിന്റെ നേതൃത്വത്തിൽ കാരമൂട് ഗവ എൽപി സ്കൂളും പരിസരവും ശുചീകരിച്ചു. കഴിഞ്ഞ 14 വർഷങ്ങളിൽ നാടിന്റെ സമഗ്ര,സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ സാമൂഹിക പ്രതിബദ്ധതയുടെയും, പ്രവർത്തന സന്നദ്ധതയുടെയും ഫലമായി വളർത്തികൊണ്ടുവന്ന ഈ പ്രസ്ഥാനത്തിന്റെ ചുവടുവെപ്പുകൾ തുടർന്ന് കൊണ്ടേയിരിക്കുമെന്ന് അറിയിച്ചു.