വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി

 

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 25-ാം വാർഡിൽ എസിഎസി നഗറിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല കമ്മിറ്റി.ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക മൊബൈൽ ഫോൺ വിദ്യാർത്ഥിക്ക് കൈമാറി. മുൻ പിഡബ്ലിയുഡി എഞ്ചിനീയറും, സാമൂഹ്യ പ്രവർത്തകനുമായ രവീന്ദ്രൻ നായർ ആണ് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ , കൗൺസിലറും വെസ്റ്റ് മേഖല സെക്രട്ടറിയുമായ സുഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻ പ്രഭ,കൗൺസിലറും, മേഖല കമ്മിറ്റി അംഗവുമായ നിതിൻ,സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മനോഹരൻ ,26-ാംവാർഡ് കൗൺസിലർ ബിനു എന്നിവർ പങ്കെടുത്തു